Friday, June 26, 2009

ഏകാന്തതയുടെ കുത്തി വരകള്‍


വലത് തോളിന്റെ താഴെ ഒരു
മറുകിന്റെ നടുവില്‍ നിന്നാണ്
ഞരമ്പ് ആരംഭിക്കുന്നത്
ഒരു നീല ഞരമ്പ്

വിരലാഴ്ത്തിയാല്‍ രക്തമോടുന്നത്
കാണാം, തവിട്ട് നിറത്തിലെ
മുലഞെട്ടിലേക്കെത്തുമ്പോഴാണ്
കാണാതാവുക.
അമര്‍ത്തിക്കടിച്ചാല്‍ പല്ലിനാഴത്തില്‍
നൊടിനേരം മിന്നിമറയും നീലനിറം
ഒരാകാശം

ചുവന്ന രജായിയില്‍ മൂടിക്കിടക്കെ
തുളുമ്പുന്ന നിന്റെ മുലകള്‍ക്കിടയില്‍
ഒരാകാശമുണ്ട്, കടലും.

തല കീഴായ് പെയ്തിറങ്ങുന്ന കടല്‍
കറുത്തിരുണ്ട് പെയ്യും
തിരകളിരമ്പും
കൊള്ളിയാന്‍ മിന്നിത്തെറിക്കും

അവിടെ നീയൊരു
വഴുക്കുള്ള തുള്ളിക്കടല്‍
സുതാര്യമായ ഭൂപടത്തിലെ
ഏകാന്തതയുടെ കുത്തി വരകള്‍

5 comments:

lost rain said...

in memory of a damn rainy night.

Sreedev said...

സുതാര്യമായ ഭൂപടത്തിലെ ഏകാന്തതയുടെ കുത്തിവരകൾ....ഉജ്വലമായ ഭാവന..നല്ല ഭാഷ...അഭിനന്ദനങ്ങൾ...

കെ.പി റഷീദ് said...

നേര്‍ക്കുനേരെയല്ലാത്ത
ജീവിതത്തേക്കാള്‍
സൌന്ദര്യമില്ല
അല്ലെങ്കിലും
ഈ ഞൊണ്ടുകാലന്‍
ജീവിതത്തിന്.

ജീവിതം.
അതിങ്ങനെ
തുള്ളിത്തുളുമ്പുന്നു!
ഇങ്ങനെയൊക്കെയാണ്
മനുഷ്യര്‍
അവരെതന്നെ
മറി കടക്കുന്നത്

Anonymous said...

ഒളിവ്,
ഒളിവ്.
എപ്പോഴും പോലെയല്ല, ഇപ്പോള്‍

കണ്ടുപിടിച്ചു,
ഇനി നീ എണ്ണ്, ഞാന്‍ ഒളിക്കാം.

-

M.R.Anilan -എം. ആര്‍.അനിലന്‍ said...

അമര്‍ത്തിക്കടിച്ചാല്‍ പല്ലിനാഴത്തില്‍
നൊടിനേരം മിന്നിമറയും നീലനിറം
ഒരാകാശം
ചുവന്ന രജായിയില്‍ മൂടിക്കിടക്കെ
തുളുമ്പുന്ന നിന്റെ മുലകള്‍ക്കിടയില്‍
ഒരാകാശമുണ്ട്, കടലും.
-ലോറാ ..................നീയെവിടെ?